Picsart 24 03 23 08 58 37 577

ഇത് തന്റെ അവസാന IPL ആകുമെന്ന് സൂചന നൽകി ദിനേശ് കാർത്തിക്

ഈ സീസൺ ഐ പി എൽ തന്റെ അവസാന സീസണാകുമെന്ന് സൂചന നൽകി ദിനേശ് കാർത്തിക്. ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കവെ ആണ് ഈ സീസണിന് ശേഷം ഐപിഎൽ വിരമിക്കുമെന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേഷ് കാർത്തിക് സൂചന നൽകിയത്. ചൊപ്പോക് ഗ്രൗണ്ടിലെ തൻ്റെ അവസാന മത്സരമായിരിക്കാം ഇതെന്ന് കാർത്തിക് ഇന്നലെ പറഞ്ഞു.

ചെപ്പോക്കിൽ ഇത് തൻ്റെ അവസാന മത്സരമായിരിക്കുമോ എന്ന് ചോദിച്ചപ്പോൾ, ചെന്നൈയിൽ പ്ലേ ഓഫിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു. അങ്ങനെയല്ലായിരുന്നുവെങ്കിൽ ഇത് തൻ്റെ അവസാന മത്സരമായേനെയെന്നും കാർത്തിക് പറഞ്ഞു.

“അതൊരു വലിയ ചോദ്യമാണ്. അത് അങ്ങനെയല്ലെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, കാരണം പ്ലേ ഓഫിലെ രണ്ട് മത്സരങ്ങൾ ഇവിടെയുണ്ടാകുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അതിലേക്ക് മടങ്ങിവന്നാൽ, അത് അവസാനത്തേതാകാം. അല്ലെങ്കിൽ, ഇത് ആയിരിക്കുമെന്ന് ഞാൻ കരുതുന്നു,” കാർത്തിക് പറഞ്ഞു.

ഐ പി എൽ ആദ്യ സീസണിൽ മുതൽ കളിക്കുന്ന കാർത്തിക് ഇതുവരെ ആ ടീമുകൾക്ക് ആയി ഐ പി എല്ലിൽ കളിച്ചിട്ടുണ്ട്.

Exit mobile version