“പത്ത് വർഷത്തിനുള്ളിൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലകനാകും”

അടുത്ത പത്ത് വർഷത്തിനുള്ളിൽ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻകൂടിയായ മഹേന്ദ്ര ധോണി ചെന്നൈ ടീമിന്റെ പരിശീലക സ്ഥാനത്ത് എത്തുമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് സി.ഇ.ഓ കാസി വിശ്വനാഥ്. ധോണിയുടെ ജന്മദിനമായ ഇന്ന് സ്റ്റാർ സ്പോർസ്റ്റിൽ നടന്ന ധോണി സ്പെഷ്യൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കാസി വിശ്വനാഥ്.

ധോണിയുടെ സാന്നിദ്ധ്യത്തിൽ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം കൊണ്ട് വരാനും ടീമിലെ ഏതൊരു അംഗത്തിന്റെയും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാനും ധോണിക്ക് കഴിയുമെന്നും അതുകൊണ്ടാണ് ധോണിയെ ‘തല’ എന്ന് വിളിക്കുന്നതെന്നും കാസി വിശ്വനാഥ് പറഞ്ഞു. ഒരു പത്ത് വർഷത്തിനുള്ളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരങ്ങളിൽ ഒരു പരീശിലകനെന്ന നിലയിൽ ധോണി സ്ഥിര സാന്നിദ്ധ്യമാവുമെന്നാണ് തന്റെ വിശ്വാസമെന്നും ചെന്നൈ സൂപ്പർ കിങ്‌സ് സി.ഇ.ഓ കൂട്ടിച്ചേർത്തു.