Picsart 23 05 24 00 01 17 544

“കാൽമുട്ടിന് ശസ്ത്രക്രിയ വേണോ എന്ന് ധോണി തീരുമാനിക്കും”

എംഎസ് ധോണിയുടെ കാൽമുട്ടിനേറ്റ പരുക്ക് ചികിത്സിക്കാൻ അദ്ദേഹം ഡോക്ടറെ കാണും എന്ന് ല്ല് ചെന്നൈ സൂപ്പർ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥൻ ബുധനാഴ്ച സ്ഥിരീകരിച്ചു. എന്നാൽ പരിക്ക് മാറാൻ അദ്ദേഹം ശസ്ത്രക്രിയ ചെയ്യണോ വേണ്ടയോ എന്നത് ധോണിയുടെ തീരുമാനം ആയിരിക്കും എന്നും കാശി വിശ്വനാഥൻ പറഞ്ഞു.

ഐ‌പി‌എൽ 2023 സീസൺ ഉടനീളം ധോണിക്ക് കാൽമുട്ടിന് ഏറ്റ പരിക്കും സഹിച്ചായിരുന്നു കളിച്ചത്. സിഎസ്‌കെയ്‌ക്കായി ഒരു കളി പോലും ധോണി ഈ സീസണിക് നഷ്‌ടപ്പെടുത്തിയിരുന്നില്ല.

“ഇടത് കാൽമുട്ടിനേറ്റ പരിക്കിന് ധോണി വൈദ്യോപദേശം സ്വീകരിക്കുകയും അതിനനുസരിച്ച് അടുത്ത് കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്യുമെന്ന വാർത്തകൾ ശരിയാണ്. ശസ്ത്രക്രിയ നിർദ്ദേശിക്കുകയാണെങ്കിൽ, അത് ചെയ്യണോ വേണ്ടയോ എന്നത് പൂർണ്ണമായും ധോണിയുടെ തീരുമാനം ആയിരിക്കും” കാശി വിശ്വനാഥൻ പറഞ്ഞു.

Exit mobile version