Site icon Fanport

ധോണി വിരമിക്കുന്നതിന് മുമ്പ് എല്ലാവരെയും അറിയിക്കണം, അദ്ദേഹം വലിയ യാത്രയയപ്പ് അർഹിക്കുന്നു

ധോണി വിരമിക്കും മുൻപ് എല്ലാവരെയും അറിയിക്കണം എന്ന് മുൻ ന്യൂസിലൻഡ് താരം സ്റ്റൈറിസ്. ധോണി ഇപ്പോഴും കളിക്കുന്നതിൽ സന്തോഷവാൻ ആയതു കൊണ്ടാണ് കളിക്കുന്നത് തുടരുന്നത്. ധോണി വിരമിക്കുമ്പോൾ, അത് ഇപ്പോഴോ അടുത്ത സീസണിലോ അല്ലെങ്കിൽ നിരവധി സീസണുകൾക്ക് ശേഷമോ, എപ്പോൾ ആയാലും ധോണി ആ വിരമിക്കൽ തീരുമാനം മുമ്പ് പ്രഖ്യാപിക്കണം. സ്റ്റൈറിസ് പറഞ്ഞു.

ധോണി

അങ്ങനെ അറിയിച്ചാൽ മാത്രമെ അദ്ദേഹത്തിന് അദ്ദേഹം അർഹിക്കുന്ന ഒരു വിടവാങ്ങൽ രാജ്യത്ത് ഉടനീളം ലഭിക്കുകയുള്ളൂ‌. സ്റ്റൈറിസ് പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിന്റെയും ഐപിഎല്ലിന്റെയും മികച്ച സേവകനാണ് ധോണി‌. ഇന്ത്യൻ ക്രിക്കറ്റിനും അന്താരാഷ്ട്ര ക്രിക്കറ്റിനും അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതാണെന്നും സ്റ്റൈറിസ് പറഞ്ഞു.

Exit mobile version