Site icon Fanport

“ധോണിക്ക് മാത്രമെ ഈ ചെന്നൈ സൂപ്പർ കിംഗ്സിനെ ഫൈനലിൽ എത്തിക്കാൻ ആകൂ” – സെവാഗ്

ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എംഎസ് ധോണിക്ക് മാത്രമേ ഈ ടീമിനെ ഐപിഎൽ ഫൈനലിൽ എത്തിക്കാൻ ആകൂ എന്ന് മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ വീരേന്ദർ സെവാഗ്. സിഎസ്‌കെയുടെ വിജയത്തിനു പിന്നാലെ സെവാഗ് സോഷ്യൽ മീഡിയയിലൂടെയാണ് ധോണിയെ കുറിച്ച് സംസാരിച്ചത്.

ധോണി

“ചെന്നൈ സൂപ്പർകിംഗ്സ്. എന്തൊരു മികച്ച ടീമാണിത്. ലീഡർഷിപ്പ് എന്നത് നിങ്ങൾക്ക് ഉള്ള താരങ്ങളിൽ നിന്ന് ഏറ്റവും മികച്ചത് നേടുക എന്നതാണ്, ചെന്നൈയുടെ ബൗളിംഗ് നിര വെച്ച് എംഎസ് ധോണിക്ക് മാത്രമേ അവരെ ഫൈനലിൽ എത്തിക്കാൻ കഴിയൂ. അതുകൊണ്ടാണ് അവൻ അവൻ ആകുന്നതും ധോണിക്ക് ഇത്രയും സ്നേഹം ലഭിക്കുന്നതും,” സെവാഗ് കുറിച്ചു.

ഇന്നലത്തെ വിജയത്തോടെ ധോണിയും സി എസ് കെയും അവരുടെ പത്താം ഫൈനലിലേക്ക് ആണ് എത്തിയത്.

Exit mobile version