മതി ക്യാപ്റ്റന്‍സി!!! ധോണിയ്ക്ക് തിരികെ ക്യാപ്റ്റന്‍സി നൽകി രവീന്ദ്ര ജഡേജ

ഐപിലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഇനിയുള്ള മത്സരങ്ങളിൽ എംഎസ് ധോണി നയിക്കും. ടൂര്‍ണ്ണമെന്റിന് മുന്നോടിയായി ആണ് ധോണി ചെന്നൈയുടെ ക്യാപ്റ്റന്‍സി ഒഴിഞ്ഞതും പകരം ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിയമിച്ചതും. എന്നാൽ പിന്നീടങ്ങോട്ട് മോശം പ്രകടനം പുറത്തെടുത്ത ടീമിന് ഇതുവരെ രണ്ട് മത്സരത്തിൽ മാത്രമാണ് വിജയിച്ചത്.

ആദ്യ നാല് മത്സരങ്ങള്‍ തോറ്റ് തുടങ്ങിയ ചെന്നൈ ബാംഗ്ലൂരിനെതിരെയാണ് ആദ്യമായി ജയിക്കുന്നത്. പിന്നീട് മുംബൈയ്ക്കെതിരെ കൂടി ഒരു ജയം നേടുവാന്‍ ടീമിന് സാധിച്ചു. 8 മത്സരങ്ങളിൽ ആറ് പരാജയം ഏറ്റുവാങ്ങിയ ചെന്നൈയുടെ ക്യാപ്റ്റന്‍സി തന്റെ കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഒഴിയുകയാണെന്നാണ് ജഡേജ വ്യക്തമാക്കിയത്.