Picsart 24 05 19 01 18 33 151

ധോണി ഔട്ട് ആകുന്നത് വരെ പേടിയുണ്ടായിരുന്നു – ഫാഫ്

ചെന്നൈക്ക് എതിരായ മത്സരത്തിൽ ആശ്വാസമായ ധോണിയുടെ വിക്കറ്റ് വീണപ്പോൾ ആണെന്ന് ആർ സി ബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസ്. ധോണി ഔട്ട് ആകുന്നത് വരെ ഭയമുണ്ടായുരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ധോണി പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ ടീമിനെ ജയിപ്പിച്ചിട്ടുണ്ട് എന്നും ഫാഫ് പറഞ്ഞു. ധോണി ഇന്ന് 13 പന്തിൽ 25 റൺസ് എടുത്താണ് പുറത്തായത്.

“ഞങ്ങൾ 175 റൺസ് ആണ് പ്രതിരോധിക്കുന്നത് എന്ന രീതിയിലാണ് ബൗക്ക് ചെയ്തത്, എന്നിട്ടും അവർ അൽപ്പം അടുത്ത് എത്തി. ഒരു ഘട്ടത്തിൽ, എം എസ് ധോണി ക്രീസിൽ ഉള്ളപ്പോൾ, ഞാൻ ഭയന്നു, അവൻ ഇത് പലതവണ ചെയ്തതാണ്. ഇത്തരം അവസരങ്ങളിൽ ടീമിനെ ജയിപ്പിച്ചിട്ടുണ്ട്.” ധോണിയെ കുറിച്ച് ഡു പ്ലെസിസ് പറഞ്ഞു.

ധോണിക്ക് എതിരെ യാഷ് ദയാൽ നന്നായി പന്തെറിഞ്ഞു എന്നും അവൻ പ്ലയർ ഓഫ് ദി മാച്ച് അർഹിക്കുന്നുണ്ട് എന്നും ഫാഫ് പറഞ്ഞു.

Exit mobile version