Site icon Fanport

അടുത്ത സീസൺ കളിക്കുമോ എന്ന് തീരുമാനിച്ചിട്ടില്ല എന്ന് ധോണി

മഹേന്ദ്ര സിങ് ധോണി അടുത്ത സീസണിൽ കളിക്കുമോ എന്ന ചോദ്യത്തിന് താൻ ഇതുവരെ ആ കാര്യം തീരുമാനിച്ചിട്ടില്ല എന്ന് ധോണി മറുപടി പറഞ്ഞു. ധോണി ഈ സീസണിൽ വിരമിക്കുമോ എന്ന ആശങ്ക ക്രിക്കറ്റ് ആരാധകരിൽ ബാക്കിയാക്കുന്നത് ആയിരുന്നു ഈ ഉത്തരം. താൻ ചെന്നൈയിൽ തിരികെ വരുമോ എന്നാണെങ്കിൽ വരും. എന്നാൽ കളിക്കാൻ വരുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. അടുത്ത സീസൺ ഐ പി എല്ലിൽ ഇനിയും മാസങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ ഞാൻ തനിക്ക് സമയം നൽകുകയാണ്. അദ്ദേഹം പറഞ്ഞു.

ധോണി 23 05 24 00 00 59 583

ഓക്ഷൻ വരാൻ ഇനിയും മാസങ്ങൾ ഉണ്ട്. താൻ ആവശ്യത്തിന് വിശ്രമം എടുത്ത ശേഷം ഈ കാര്യത്തിൽ തീരുമാനമെടുക്കും.ധോണി പറഞ്ഞു. ഞാൻ കളിച്ചാലും ഇല്ലെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ഉണ്ടാകും. അത് കളിക്കാരനായെല്ല എങ്കിൽ മറ്റൊരു വേഷത്തിൽ ഉണ്ടാകും ധോണി പറഞ്ഞു. ധോണി വിരമിക്കൽ പ്രഖ്യാപിക്കുക ആണെങ്കിൽ അത് ധോണിയുടെ ആരാധകർക്ക് വലിയ സങ്കടം തന്നെ നൽകും.

Exit mobile version