primus mobile
primus mobile

ധോണിയുടെ ആ നിമിഷങ്ങള്‍

ഐപിഎല്‍ പത്താം പതിപ്പ് ധോണിയ്ക്ക് ഇതുവരെ മികച്ചതല്ലായിരുന്നു. എന്നാല്‍ ഇന്ന് അതിനു ചില മാറ്റങ്ങളൊക്കെ കണ്ട് തുടങ്ങി. പൂനെയ്ക്കെതിരെയുള്ള മത്സരത്തില്‍ ജയം സ്വന്തമാക്കിയത് മാത്രമല്ല പൂനെയുടെയും ധോണിയുടെയും ആരാധകരുടെ ആഹ്ലാദത്തിനു കാരണം. അവരുടെ മിന്നും താരം ഇന്ന് റണ്‍ കണ്ടെത്തുകയും സ്മിത്തുമായി ചേര്‍ന്ന് ആവശ്യ ഘട്ടത്തില്‍ ഒരു മികച്ച കൂട്ടുകെട്ട് പുറത്തെടുക്കുകയും ചെയ്തു.

എന്നാല്‍ മത്സരത്തില്‍ ധോണിയുടെ മാത്രമായ രണ്ട് നിമിഷങ്ങളുണ്ടായിരുന്നു. ഒന്ന് ബാറ്റ് ചെയ്യുമ്പോള്‍ യൂസുവേന്ദ്ര ചഹാല്‍ എറിഞ്ഞ 14ാം ഓവറിന്റെ അവസാന പന്തില്‍ ഒരു പടുകൂറ്റന്‍ സിക്സറാണ് ധോണി പറത്തിയത്. ബാംഗ്ലൂരിന്റെ ചാമ്പ്യന്‍ സ്പിന്നര്‍ക്ക് മത്സരത്തില്‍ ഒരു ഓവര്‍ മാത്രമാണ് കോഹ്‍ലി നല്‍കിയത്. അതുവരെ വെറും അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത ചഹാലിന്റെ ബൗളിംഗ് സ്റ്റാറ്റ്സിനെ തന്നെയാണ് ഈ സിക്സര്‍ തകര്‍ത്ത് കളഞ്ഞത്.

ആ വീഡിയോ ഇവിടെ കാണാം : –

രണ്ടാമത്തെ ആഹ്ലാദ കാഴ്ച വിക്കറ്റിനു പിന്നില്‍ മിന്നല്‍പ്പിണരാവുന്ന ധോണിയെയാണ്. ഇമ്രാന്‍ താഹിര്‍ എറിഞ്ഞ 11ാം ഓവറില്‍ അപകടകാരിയായ എബി ഡിവില്ലിയേഴ്സ് താഹിര്‍ എറിഞ്ഞ പന്തിനെ നേരിടാനായി ക്രീസില്‍ നിന്ന് തെല്ലൊന്നു പുറത്തേക്കിറങ്ങി മിഡ് വിക്കറ്റിലേക്ക് ഫ്ലിക്ക് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. പന്തിന്റെ ഫ്ലൈറ്റും ലെംഗ്ത്തും നഷ്ടമായ എബിഡിയ്ക്ക് ചിന്തിക്കുന്നതിനും വേഗത്തിലാണ് ധോണി സ്റ്റംപിംഗ് പൂര്‍ത്തിയാക്കിയത്. മത്സരത്തിലെ നിര്‍ണ്ണായകമായ നിമിഷമാണ് ഈ സ്റ്റംപിംഗ്.

വീഡിയോ –

Leave a Comment