Picsart 23 04 22 00 31 39 080

താൻ കരിയറിന്റെ അവസാന ഘട്ടത്തിലാണ് എന്ന് ധോണി

വിരമിക്കുന്നതിനെ കുറിച്ച് സൂചനയുനായി ധോണി‌. സൺ റൈസേഴ്സിനെ തോൽപ്പിച്ച ശേഷം സംസാരിക്കുക ആയിരുന്നു ധോണി. “എന്തൊക്കെ പറഞ്ഞാലും ചെയ്താലും, ഇത് എന്റെ കരിയറിന്റെ അവസാന ഘട്ടമാണ്, ഇനി എത്ര കാലം കളിച്ചാലും അത് ആസ്വദിക്കുക എന്നത് വളരെ പ്രധാനമാണ്,” ധോണി പറഞ്ഞു.

“ഐ‌പിഎല്ലിൽ രണ്ട് വർഷത്തിന് ശേഷം ആരാധകർക്ക് മുന്നിൽ ആയി എന്നത് സന്തോഷം ആണ്‌. ഞങ്ങൾ ചെന്നൈയിൽ ഒരുപാട് ആയി കളിച്ചിട്ടില്ല. സീസണിന്റെ തുടക്കത്തിൽ ഞാൻ പറഞ്ഞതുപോലെ, ഈ ജനം ഞങ്ങൾക്ക് ഒരുപാട് സ്നേഹവും വാത്സല്യവും തന്നിട്ടുണ്ട്. അവർ എപ്പോഴും എന്നെ കേൾക്കാൻ നിൽക്കുന്നു. അവർക്ക് കളി കാണാൻ അവസരം കിട്ടുന്നതിലും സന്തോഷം.” ധോണി പറയുന്നു.

Exit mobile version