Picsart 24 04 20 00 20 20 487

ധോണി ബാറ്റിംഗിന് ഇറങ്ങുമ്പോൾ തന്നെ ബൗളർമാർ സമ്മർദ്ദത്തിൽ ആകുന്നു എന്ന് രാഹുൽ

എം എസ് ധോണി ബൗളർമാരെ സമ്മർദ്ദത്തിൽ ആക്കുന്നു എന്ന് ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിന് ശേഷം സംസാരിക്കുക ആയിരുന്നു കെ എൽ രാഹുൽ. ധോണി ലഖ്നൗവിനെതിരെ 9 പന്തിൽ നിന്ന് 27 റൺസ് അടിച്ചിരുന്നു.

“ഞാൻ 160-ൽ ചെന്നൈയുടെ സ്കോർ നിൽക്കും എന്നായിരുന്നു പ്രതീക്ഷിച്ചത്. അതായിരുന്നു ആഗ്രഹം. എന്നാൽ ധോണി ക്രീസിലേക്ക് വന്നു, അത് ബൗളർമാരെ സമ്മർദ്ദത്തിൽ ആക്കി. എതിർ ബൗളർമാർക്ക് എല്ലാം അദ്ദേഹത്തിനെ ഭയം ഉണ്ടാകും.” രാഹുൽ പറഞ്ഞു.

“കാണികളുടെ ആരവങ്ങൾ നമ്മുടെ യുവ ബൗളർമാരെ സമ്മർദ്ദത്തിലാക്കി. 15-20 റൺസ് ചെന്നൈക്ക് അധികമായി ലഭിച്ചു.’ രാഹുൽ പറഞ്ഞു.

Exit mobile version