Picsart 23 04 28 01 02 48 229

“ജയ്പൂർ സ്റ്റേഡിയത്തിലെ ‘183’ തനിക്ക് ഒരു വർഷത്തോളം ടീമിൽ അവസരം നൽകി” – ധോണി

ഇന്നലെ രാജസ്ഥാൻ റോയൽസിനെതൊരെ ജയ്പൂർ സ്റ്റേഡിയത്തിൽ പരാജയപ്പെട്ടു എങ്കിലും തനിക്ക് ഈ സ്റ്റേഡിയം എന്നും സ്പെഷ്യൽ ആണെന്നും ഇവിടെ തിരികെയെത്താൻ ആയതിൽ സന്തോഷം ഉണ്ടെന്നും ധോണി പറഞ്ഞു. സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന ഏകദിനത്തിലെ തന്റെ പഴയ ഇന്നിംഗ്സിനെ എംഎസ് ധോണി അനുസ്മരിച്ചു.

“ഇത് വളരെ സവിശേഷമായ ഒരു വേദിയാണ്, വൈസാഗിലെ എന്റെ ആദ്യ ഏകദിന സെഞ്ച്വറി എനിക്ക് 10 ഗെയിമുകൾ നൽകി, എന്നാൽ ഇവിടെ ഞാൻ നേടിയ 183 എനിക്ക് ഒരു വർഷം കൂടി ഇന്ത്യൻ ടീമിൽ അവസരം നൽകി. ഇവിടെ തിരിച്ചെത്തിയതി സന്തോഷം ഉണ്ട് ” ധോണി പറഞ്ഞു.

2005 ഒക്ടോബർ 31-ന് നടന്ന ഏകദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരെ പുറത്താകാതെ 183 റൺസിന്റെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സാണ് ധോണി കളിച്ചത്. 15 ബൗണ്ടറികളും 10 സിക്‌സറുകളും അടങ്ങുന്ന അദ്ദേഹത്തിന്റെ ആ ഇന്നിംഗ്സ് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്നായിരുന്നു.

Exit mobile version