Site icon Fanport

ചെന്നൈക്ക് ആശങ്ക!! ധോണിക്ക് ഐ പി എൽ ഉദ്ഘാടന മത്സരം നഷ്ടമാകും

നാളെ നടക്കുന്ന ഐ പി എൽ ഉദ്ഘാടന മത്സരത്തിൽ ധോണി ഉണ്ടായേക്കില്ല. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ആണ് നാളെ സി എസ് കെ ഇറങ്ങേണ്ടത്. എന്നാൽ അവരുടെ ക്യാപ്റ്റൻ എംഎസ് ധോണിക്ക് പരിക്ക് കാരണം നാളെ കളിക്കാൻ ആകില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ധോണി 23 02 18 03 14 27 774

നാല് തവണ ഐപിഎൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇതിനകം തന്നെ പരിക്ക് പല വിധത്തിൽ പ്രശ്നമായിട്ടുണ്ട്. ധോണിയുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് ആദ്യ റിപ്പോർട്ടുകൾ. മുട്ടിനാണ് പരിക്ക്. ഇതിനകം ധോണി അഹമ്മദാബാദിൽ എത്തിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ ധോണിക്ക് വിശ്രമം നൽകാൻ ആണ് സാധ്യത. ഫ്രാഞ്ചൈസി ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക പ്രസ്താവനയും ഇതുവരെ നടത്തിയിട്ടില്ല. ധോണിക്ക് കളിക്കില്ല എങ്കിൽ ആര് സിഎസ്കെയെ നയിക്കും എന്നും വ്യക്തമല്ല.

Exit mobile version