Picsart 24 05 06 11 06 23 463

ഒമ്പതാമനായി ഇറങ്ങാൻ ആണെങ്കിൽ ധോണി കളിക്കണ്ട എന്ന് ഹർഭജൻ സിംഗ്

എം എസ് ധോണിക്ക് എതിരെ രൂക്ഷ വിമർശനവുമായി ഹർഭജൻ സിംഗ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ എംഎസ് ധോണി ഒമ്പതാമനായാണ് ഇറങ്ങിയത്. ഇതിനെയാണ് ഹർഭജൻ വിമർശിച്ചത്. ഷാർദുൽ താക്കൂറിനും പിന്നിൽ ബാറ്റ് ചെയ്യാൻ എത്തിയ ധോണി ഗോൾഡൻ ഡക്കായി പുറത്താവുകയും ചെയ്തിരുന്നു.തൻ്റെ ടീമിനെ ധോണി നിരാശപ്പെടുത്തി എന്ന് ഹർഭജൻ പറഞ്ഞു.

“ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാൻ ആണ് എങ്കിൽ എംഎസ് ധോണി കളിക്കരുത്. പകരം ഒരു ഫാസ്റ്റ് ബൗളറെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്. അവൻ തീരുമാനമെടുക്കാൻ കഴിയുന്ന ആളാണ്, നേരത്തെ ഇറങ്ങാതെ ധോണി ടീമിനെ നിരാശപ്പെടുത്തി.” ഹർഭജൻ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

“ഠാക്കൂറിന് ധോണിയെപ്പോലെ ഷോട്ടുകൾ അടിക്കാൻ കഴിയില്ല, എന്തുകൊണ്ടാണ് ധോണി ഈ തെറ്റ് ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല, അദ്ദേഹത്തിൻ്റെ അനുവാദമില്ലാതെ ഒന്നും സംഭവിക്കില്ല, അദ്ദേഹത്തെ താഴോട്ടേക്ക് ഇറക്കാനുള്ള ഈ തീരുമാനം മറ്റാരോ എടുത്തതാണെന്ന് അംഗീകരിക്കാൻ ഞാൻ തയ്യാറല്ല.” ഹർഭജൻ കൂട്ടിച്ചേർത്തു.

Exit mobile version