Picsart 23 05 15 12 43 38 699

“ധോണിയെ പോലൊരു താരം നൂറ്റാണ്ടിൽ ഒരിക്കലെ വരൂ” – ഗവാസ്കർ

എംഎസ് ധോണി വിരമിക്കരുത് എന്നുൻ താരം കളി തുടരണം എന്നും ഇതിഹാസ താരം സുനിൽ ഗവാസ്കർ. ധോണി ഒന്നോ രണ്ടോ സീസണുകൾ കൂടി കളിച്ചാൽ ഇന്ത്യൻ പ്രീമിയർ ലീഗിന് തന്നെ അത് ഗുണം ചെയ്യുമെന്ന് സുനിൽ ഗവാസ്‌കർ പറഞ്ഞു. ധോണി ഒരു തലമുറയിൽ ഒരിക്കൽ വരുന്ന താരമല്ല മറിച്ച് ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം വരുന്ന കളിക്കാരൻ ആണെന്നും ഗവാസ്കർ പറഞ്ഞു.

“ഒരു ഇംപാക്ട് പ്ലെയർ എന്ന നിലയിൽ എങ്കിലും ധോണിക്ക് ഇനിയും കുറച്ച് സീസണുകൾ കളിക്കാൻ കഴിയും. ധോണിയെ പോലെ കളിക്കാർ നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമാണ് വരുന്നു. നിങ്ങൾക്ക് വേണ്ടത് അദ്ദേഹത്തെ കൂടുതൽ കൂടുതൽ കളത്തിൽ കാണാൻ ആവുകയാണ്” ഗവാസ്കർ പറഞ്ഞു.

താരം വരും കാലത്തേക്കും ഐ പി എല്ലിൽ ഉണ്ടാകും ഞങ്ങൾ പ്രതീക്ഷിക്കുന്നു. അത് ഐ പി എല്ലിനും ഗുണമാണ്. ഗാവസ്‌കർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

Exit mobile version