Site icon Fanport

“ധോണിക്ക് ഇനിയും വർഷ‌ങ്ങളോളം കളിക്കാം, ഫിറ്റ്നസ് അത്ര മികച്ചതാണ്”

ചെന്നൈ സൂപ്പർകിങ്‌സ് ക്യാപ്റ്റൻ എംഎസ് ധോണിക്ക് ഇനിയും മൂന്നോ നാലോ വർഷത്തേക്ക് കളിക്കുന്നത് തുടരാമെന്ന് മുൻ സി എസ് കെ താരം ഷെയ്ൻ വാട്‌സൺ അവകാശപ്പെട്ടു. ഈ വർഷത്തോടെ ധോണി വിരമിക്കും എന്ന അഭ്യൂഹങ്ങളെ കുറിച്ച് സംസാരിക്കുക ആയിരുന്നു വാട്സൺ.

ധോണി 23 03 20 01 47 29 380

“ഇത് എംഎസ് ധോണിയുടെ അവസാന ഐപിഎൽ ആണെന്ന് ഞാൻ കേട്ടു, പക്ഷേ ഞാൻ അങ്ങനെ കരുതുന്നില്ല. എംഎസ് ധോണിക്ക് അടുത്ത മൂന്ന് നാല് വർഷത്തേക്ക് കൂടെ ഐ പി എല്ലിൽ കളിക്കാൻ കഴിയും.” വാട്സൺ പറഞ്ഞു. “അദ്ദേഹം ഇപ്പോഴും വളരെ ഫിറ്റാണ്, ബാറ്റിംഗും വിക്കറ്റ് കീപ്പിംഗും മികച്ച രീതിയിൽ ചെയ്യുന്നു. അദ്ദേഹത്തിന്റെ നേതൃത്വം കളി പോലെ തന്നെ മികച്ചതാണ്.” വാട്സൺ പറയുന്നു.

ധോണിയുടെ ഫിറ്റ്‌നസും കളിയുടെ മൈൻഡ് റീഡിംഗ് അവനെ ഒരു നല്ല നേതാവാക്കി മാറ്റുന്നു. ഗ്രൗണ്ടിലെ അവന്റെ കഴിവുകൾ അതിശയകരമാണ്, സി‌എസ്‌കെ ഇത്ര കിരീടങ്ങൾ വിജയിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ധോണി ആണ്. വാട്സൺ പറഞ്ഞു

Exit mobile version