Site icon Fanport

ക്യാച്ച് വിട്ടു കളഞ്ഞത് പ്രശ്നമായി എന്ന് ധോണി

ഇന്ന് 219 റൺസിന്റെ വിജയ ലക്ഷ്യമാണ് മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെതിരെ പിന്തുടർന്ന് വിജയിച്ചത്. ഈ പരാജയത്തിന് കാരണം ഫീൽഡിലെ പിഴവുകൾ ആണെന്ന് ചെന്നൈ ക്യാപ്റ്റൻ ധോണി പറഞ്ഞു. ക്യാച്ച് വിട്ട് കളഞ്ഞത് പ്രശ്നമായി എന്ന് ധോണി മത്സര ശേഷം പറഞ്ഞു. മുംബൈയുടെ വിജയ ശില്പിയായ പൊള്ളാർഡിന്റെ ക്യാച്ച് ഫാഫ് ഡു പ്ലസിസ് വിട്ടുകളഞ്ഞിരുന്നു. ഇത് മത്സരത്തിന്റെ വിധി നിർണയിക്കുകയും ചെയ്തു.

ബാറ്റു ചെയ്യാൻ പറ്റിയ വിക്കറ്റ് ആയിരുന്നു എന്നും തങ്ങളുടെ പ്ലാനുകൾ പ്രാവർത്തികമാക്കാൻ ആയില്ല എന്നും ധോണി പറഞ്ഞു. എന്നാൽ ഇതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളും എന്നും അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള വലിയ ടൂർണമെന്റുകളിൽ ഇത്തരം പരാജയങ്ങൾ ഉണ്ടാകാം എന്നും എല്ലാം ശരിയായി നടക്കണമില്ല എന്നും ധോണി പറഞ്ഞു. 34 പന്തിൽ 87 റൺസ് ആണ് ഇന്ന് പൊള്ളാർഡ് അടിച്ചു കൂട്ടിയത്.

Exit mobile version