Picsart 24 03 23 10 45 40 807

ധോണി ഈ സീസണിൽ എല്ലാ മത്സരവും കളിക്കാൻ സാധ്യതയില്ല എന്ന് ഗെയ്ല്

എം എസ് ധോണി ഈ സീസണിൽ മുഴുവനായി കളിക്കാൻ സാധ്യതയില്ല എന്ന് മുൻ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിൽ. ഇതാകും ധോണി ഈ സീസണിൽ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറിനിൽക്കാനുള്ള പ്രധാന കാരണം എന്ന് ഗെയ്ല് സൂചിപ്പിച്ചു. സീസൺ തുടക്കത്തിന് മുന്നോടിയായി ധോണി ക്യാപ്റ്റൻ സ്ഥാനത്ത് പിന്മാറി ഋതുരാജിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ആദ്യ മത്സരത്തിൽ റുതുരാജ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

42-കാരനായ ധോണി ഐപിഎല്ലിലെ എല്ലാ മത്സരങ്ങൾ കളിക്കില്ല എന്നും ചില മത്സരങ്ങളിൽ ഇടവേള എടുക്കും എന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നത് എന്ന് ക്രിസ് ഗെയിൽ പറഞ്ഞു.

“അദ്ദേഹം (എംഎസ് ധോണി) എല്ലാ മത്സരങ്ങളും കളിച്ചേക്കില്ല. മത്സരങ്ങൾക്ക് ഇടയിൽ ഒരു ചെറിയ ഇടവേള അവനു വേണ്ടി വന്നേക്കാം. അതുകൊണ്ടാണ് ക്യാപ്റ്റൻസി മാറാനുള്ള തീരുമാനം. എന്നാൽ ധോണി നന്നായി തന്നെ മുന്നോട്ടു പോകും, ​​അതിനെക്കുറിച്ച് ആരും വിഷമിക്കേണ്ട, ”ഗെയ്ല് ജിയോസിനിമയിൽ പറഞ്ഞു

Exit mobile version