രാജസ്ഥാൻ റോയൽസിനെതിരെ പവർ പ്ലേയിൽ ചെന്നൈ മത്സരം കൈവിട്ടെന്ന് ധോണി

രാജസ്ഥാൻ റോയൽസിനെതിരായ ഐ.പി.എൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് പവർ പ്ലേയിൽ മത്സരം കൈവിട്ടെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 191 റൺസ് എന്ന ലക്‌ഷ്യം 15 പന്ത് ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നിരുന്നു.

മത്സരത്തിൽ ടോസ് നഷ്ടപെട്ടത് തിരിച്ചടി ആയെന്നും രാജസ്ഥാൻ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തതെന്നും ധോണി പറഞ്ഞു. 190 റൺസ് ചേസ് ചെയ്യുമ്പോൾ രാജസ്ഥാന് മികച്ച തുടക്കം ലഭിച്ചുവെന്നും ആദ്യ 8 ഓവറുകളിൽ പന്ത് വളരെ നല്ല രീതിയിൽ പന്ത് ബാറ്റിലേക്ക് എത്തിയെന്നും ധോണി പറഞ്ഞു. മത്സരത്തിൽ സെഞ്ച്വറി നേടിയ റിതുരാജ് ഗെയ്ക്‌വാദിന്റെ പ്രകടനം വളരെ മികച്ചതായിരുന്നെന്നും ധോണി പറഞ്ഞു.

Exit mobile version