Site icon Fanport

ധോണി മികച്ച ക്യാപ്റ്റനും മികച്ച വ്യക്തിയുമെന്ന് ഇമ്രാൻ താഹിർ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി മികച്ച ക്യാപ്റ്റൻ മാത്രമല്ല മികച്ച വ്യക്തികൂടിയാണെന്ന് ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ. ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ സഹ താരമാണ് ഇമ്രാൻ താഹിർ.  തന്റെ മകനായ ജിബ്രാന്റെ എല്ലാ ജന്മദിനത്തിനും മഹേന്ദ്ര സിംഗ് ധോണി ആശംസ അറിയിക്കാറുണ്ടായിരുന്നവെന്നും ഇമ്രാൻ താഹിർ പറഞ്ഞു. തന്റെ മകൻ ജിബ്രാൻ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ ധോണിക്കൊപ്പം ചിലവഴിച്ച സമയം ഓർത്ത് സന്തോഷിക്കുമെന്നും ഇമ്രാൻ താഹിർ പറഞ്ഞു.

2019 ഐ.പി.എല്ലിൽ പഞ്ചാബിനെതിരായ മത്സര ശേഷം തന്റെ മകനും ഷെയിൻ വാട്സന്റെ ഓടുമ്പോൾ കൂടെ ഓടാൻ ധോണി തയ്യാറായെന്നും ഇമ്രാൻ താഹിർ പറഞ്ഞു. അന്ന് തന്റെ മകനെ എടുത്ത് ധോണി ഓടിയത് താൻ ഇന്നും ഓർക്കുന്നുണ്ടെന്ന് ഇമ്രാൻ താഹിർ പറഞ്ഞു. ധോണി കുട്ടികളുമായി മികച്ച രീതിയിലാണ് പെരുമാറുകയെന്നും വ്യക്തിപരമായി എനിക്ക് ധോണിയോട് വളരെയധികം ബഹുമാനം ആണെന്നും ഇമ്രാൻ താഹിർ പറഞ്ഞു.

Exit mobile version