പരിശീലനത്തിനിടെ തുടർച്ചയായി 5 സിക്സുകൾ അടിച്ച് ധോണി

ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി പരിശീലനം ആരംഭിച്ച ധോണി താൻ മികച്ച ഫോമിലാണെന്ന് തെളിയിച്ചു. പരിശീലനത്തിനിടെ തുടർച്ചയായി അഞ്ച് സിക്സുകളാണ് ധോണി അടിച്ചുകൂട്ടിയത്. മഹേന്ദ്ര സിംഗ് ധോണി തുടർച്ചയായി അഞ്ച് സിക്സുകൾ അടിക്കുന്ന വീഡിയോ സ്റ്റാർ സ്പോർട്സിന്റെ തമിഴ് ട്വിറ്റർ അക്കൗണ്ടാണ് പുറത്തുവിട്ടത്.

ആരുടെ പന്തിലാണ് ധോണി അഞ്ചു സിക്സുകൾ തുടർച്ചയായി അടിക്കുന്നത് എന്ന് വ്യക്തമല്ലെങ്കിലും താരം മികച്ച ഫോമിലാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന വീഡിയോ. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനോട് ഇന്ത്യ തോറ്റതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഈ വർഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്താനാവും ധോണിയുടെ ശ്രമം.

Exit mobile version