Site icon Fanport

ധോണിക്ക് 12 ലക്ഷം പിഴ

ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് പിഴ. ഇന്നലെ ഡെൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിലെ സ്ലോ ഓവർ റേറ്റിനാണ് ധോണി നടപടി നേരിടുന്നത്. 12 ലക്ഷം രൂപ ധോണി പിഴ ആയി അടക്കണം. ടൂർണമെന്റിലെ ആദ്യ സംഭവം ആയതുകൊണ്ടാണ് ഈ പിഴ. ഇനി സ്ലോ ഓവർ റേറ്റ് ആവർത്തിച്ചാൽ വലിയ പിഴ തന്നെ ധോണി നേരിടേണ്ടി വരും.

ഇന്നലെ ഡെൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിൽ ധോണി ബാറ്റ് കൊണ്ടും പരാജയപ്പെട്ടിരുന്നു. ഡെക്കിൽ ആണ് ചെന്നൈ ക്യാപ്റ്റൻ പുറത്തായത്. വലിയ സ്കോർ പടുത്ത് ഉയർത്തിയിട്ടും ആ സ്കോർ പ്രതിരോധിച്ച് വിജയിക്കാനും ധോണിയുടെ ടീമിന് ഇന്നലെ ആയില്ല.

Exit mobile version