ധവാൻ പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റൻ ആയേക്കും

ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനായി ശിഖർ ധവാനെ തിരഞ്ഞെടുക്കും എന്ന് സൂചന. മായങ്ക് അഗർവാൾ ക്യാപ്റ്റൻ ആകുമെന്നായിരുന്നു ആദ്യം വാർത്തകൾ എങ്കിലും ഇപ്പോൾ ധവാനാണ് സാധ്യതകൾ കല്പ്പിക്കപ്പെടുന്നത്‌. ഐപിഎൽ 2022 മെഗാ ലേലത്തിൽ 8.25 കോടി രൂപയ്ക്ക് ആണ് ധവാനെ പഞ്ചാബ് കിംഗ്സ് ടീമിൽ എത്തിച്ചത്.

മുൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ നേരത്തെ ടീം വിട്ടിരുന്നു. പരിചയ സമ്പത്ത് ആണ് ക്യാപ്റ്റൻസി ധവാനിലേക്ക് എത്തിക്കുന്നത്. ഡെൽഹിയുടെ താരമായിരുന്ന ധവാൻ അവസാന മൂന്ന് സീസണിൽ നിന്നായി ഡെൽഹിക്കായി 1700ൽ അധികം റൺസ് നേടിയിരുന്നു.