ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച് എബിഡി, ആര്‍സിബിയുമായുള്ള പത്ത് വര്‍ഷത്തെ സഹകരണത്തിന് അവസാനം

ക്രിക്കറ്റിന്റെ സര്‍വ്വ രൂപങ്ങളിൽ നിന്നും റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച് എബി ഡി വില്ലിയേഴ്സ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഏതാനും വര്‍ഷം മുമ്പ് വിരമിച്ച താരം ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച് വരികയായിരുന്നു.

ആര്‍സിബിയ്ക്കായി 156 മത്സരങ്ങളിൽ നിന്ന് 4491 റൺസാണ് താരം നേടിയത്. 2011 മുതൽ ആര്‍സിബിയ്ക്കായി കളിച്ച് വരികയായിരുന്നു എബി ഡി വില്ലിയേഴ്സ്. 2015ൽ മുംബൈ ഇന്ത്യന്‍സിനെതിരെ പുറത്താകാതെ 133 റൺസ് നേടിയതാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഐപിഎൽ സ്കോര്‍.