ഫിസിനെ സ്വന്തമാക്കിയത് അടിസ്ഥാന വിലയ്ക്ക്, ഡൽഹിയ്ക്ക് മികച്ച നേട്ടം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മുന്‍ രാജസ്ഥാന്‍ റോയൽസ് താരം മുസ്തഫിസുര്‍ റഹ്മാനെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. താരത്തെ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കാണ് ഡല്‍ഹി സ്വന്തമാക്കിയത്. താരത്തിനായി വേറെ ഒരു ടീമും താല്പര്യം പ്രകടിപ്പിച്ച് എത്തിയിരുന്നില്ല.

ബംഗ്ലാദേശിന് ഐപിഎലിനിടെ മറ്റു പരമ്പരകള്‍ ഉണ്ടെന്നതാകാം ഫ്രാ‍ഞ്ചൈസികുളടെ ഈ തീരുമാനത്തിന് കാരണം. നേരത്തെ ഷാക്കിബ് അല്‍ ഹസനെ ആരും തിരഞ്ഞെടുത്തിരുന്നില്ല.