ക്ലോസ് മാച്ചുകള്‍ ഡൽഹി ജയിച്ച് തുടങ്ങേണ്ട സമയം ആയി – ഋഷഭ് പന്ത്

ലക്നൗവിനെതിരെയുള്ള 6 റൺസ് തോൽവി വളരെ കടുപ്പമേറിയതാണെന്ന് പറഞ്ഞ് ഋഷഭ് പന്ത്. ടീമെന്ന നിലയിൽ ഡൽഹി ക്യാപിറ്റൽസ് ക്ലോസ് മാച്ചുകള്‍ ജയിച്ച് തുടങ്ങേണ്ട സമയം ആയി എന്നും ഋഷഭ് പന്ത് വ്യക്തമാക്കി. ബാറ്റിംഗ് യൂണിറ്റ് ലഭിയ്ക്കുന്ന 30-40 സ്കോറുകളെ വലിയ സ്കോറായി മാറ്റേണ്ട സമയം അതിക്രമിച്ചുവെന്നും ഋഷഭ് പന്ത് വ്യക്തമാക്കി.

മിച്ചൽ മാര്‍ഷ് മറുവശത്ത് ബാറ്റ് ചെയ്യുന്നത് കാണുക രസകരമായിരുന്നുവെന്നും ടീമെന്ന നിലയിൽ ഈ തോൽവിയിലും ഒട്ടനവധി പോസിറ്റീവുകള്‍ കണ്ടെത്തുവാന്‍ ടീമിന് സാധിച്ചിട്ടുണ്ടെന്നും പന്ത് കൂട്ടിചേര്‍ത്തു.

Comments are closed.