ഡെയര്‍ ഡെവിള്‍സ് ചില മത്സരങ്ങള്‍ ലക്നൗവില്‍ കളിച്ചേക്കും

ഐപിഎല്‍ ടീമായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് തങ്ങളുടെ ചില ഹോം മത്സരങ്ങള്‍ ലക്നൗവിലെ ഏകന സ്റ്റേഡിയത്തില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫിറോസ് ഷാ കോട്‍ലയെക്കാള്‍ കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളാനാവുമെന്നതാണ് ഏകന സ്റ്റേഡിയത്തിന്റെ പ്രത്യേകത. ഇതാണ് ഡല്‍ഹിയെ ചില മത്സരങ്ങള്‍ ഏകന സ്റ്റേഡിയത്തില്‍ കളിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. മുമ്പ് ചത്തീസ്ഗഡിലും ഡല്‍ഹി തങ്ങളുടെ ചില മത്സരങ്ങള്‍ കളിച്ചിരുന്നു.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഡല്‍ഹി ഹോം ഗ്രൗണ്ടായി മാറുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും ക്ലബ്ബ് ഈ വാര്‍ത്തകള്‍ തള്ളിക്കളയുകയായിരുന്നു. ഏപ്രില്‍ ഏഴിനു ആണ് ഐപിഎല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങുകള്‍ ഏപ്രില്‍ 6നു നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial