റബാഡയുടെ മോശം ഫോം, ഡല്‍ഹിയുടെ തലവേദന – ബ്രയന്‍ ലാറ

റബാഡയുടെ ഇപ്പോളത്തെ മോശം ആണ് ‍ഡല്‍ഹിയുടെ വലിയ തലവേദനയെന്ന് പറഞ്ഞ് ബ്രയന്‍ ലാറ. 14 മത്സരങ്ങളിൽ നിന്ന് ഐപിഎൽ 2021 പതിപ്പിൽ താരം നേടിയത് വെറും 13 വിക്കറ്റാണ്. ആദ്യ ക്വാളിഫയറിൽ അവസാന ഓവര്‍ ടോം കറന് നല്‍കുവാന്‍ ഋഷഭ് പന്തിനെ പ്രേരിപ്പിച്ചത് തന്നെ റബാഡയുടെ ഫോമില്ലായ്മയാണ്.

മികച്ച പ്രതിഭയാണ് താരമെന്നും 2020ൽ ടീമിനെ ഫൈനലിലേക്ക് എത്തിച്ചതിൽ വലിയ പങ്കുവഹിച്ച താരമാണ് റബാഡയെന്നും എന്നാൽ റബാഡയുടെ ഫോമില്ലായ്മാണ് ഇത്തവണ ഡല്‍ഹിയുടെ കിരീട മോഹങ്ങള്‍ക്ക് തടസ്സമെന്നും ബ്രയന്‍ ലാറ വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ പര്‍പ്പിള്‍ ക്യാപ് നേടിയ താരം 30 വിക്കറ്റുകളാണ് നേടിയത്.