ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് പഞ്ചാബ്, ഡൽഹിയ്ക്കെതിരെ നേടിയത് 115 റൺസ്

ഡൽഹിയ്ക്കെതിരെ 115 റൺസിന് ഓള്‍ഔട്ട് ആയി പഞ്ചാബ് കിംഗ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ടീമിന് തിരിച്ചടിയായി.

33/0 എന്ന നിലയിൽ നിന്ന് 54/4 എന്ന നിലയിലേക്ക് ടീം വീണപ്പോള്‍ 32 റൺസ് നേടിയ ജിതേഷ് ശര്‍മ്മ മാത്രമാണ് പഞ്ചാബിന് പ്രതീക്ഷ നൽകിയത്. മയാംഗ് അഗര്‍വാള്‍ 24 റൺസ് നേടിയപ്പോള്‍ ഷാരുഖ് ഖാന്‍(12), രാഹുല്‍ ചഹാര്‍(12) എന്നിവര്‍ മാത്രമാണ് രണ്ടക്ക സ്കോറിലേക്ക് കടന്ന മറ്റു താരങ്ങള്‍.

ഡൽഹിയ്ക്കായി കുൽദീപ്, ഖലീല്‍, അക്സര്‍ പട്ടേൽ, ലളിത് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ഇതിൽ അക്സര്‍ പട്ടേൽ വെറും 10 റൺസ് വിട്ട് നൽകിയാണ് തന്റെ സ്പെല്‍ പൂര്‍ത്തിയാക്കി രണ്ട് വിക്കറ്റ് നേടിയത്.