Picsart 23 04 19 14 54 15 587

ഡെൽഹി ക്യാപിറ്റൽസ് താരങ്ങളുടെ കിറ്റും ബാറ്റുകളും മോഷ്ടിക്കപ്പെട്ടു

കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മത്സരത്തിനു മുന്നോടിയായി ഡെൽഹിയിലേക്ക് യാത്ര ചെയ്ത ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ബാറ്റുകളും കിറ്റ് ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട്. ബെംഗളൂരുവിൽ നിന്ന് വന്ന ടീമിന് ഈ യാത്രക്ക് ഇടയിൽ വിമാനത്താവളത്തിൽ വെച്ചാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.

ലീഗിൽ ഇതുവരെ ഒരു ജയം നേടാൻ ആകാതെ കഷ്ടപ്പെടുന്ന ഡെൽഹിക്ക് മറ്റൊരു തിരിച്ചടിയായി ഈ മോഷണം. .ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ലഗേജിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഒന്നിലധികം ബാറ്റുകളും പാഡുകളും മറ്റ് സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ ഡേവിഡ് വാർണറിന്റെ മൂന്ന് ബാറ്റുകളും ഉൾപ്പെടുന്നു. 16 ബാറ്റുകൾ ആണ് ആകെ നഷ്ടപ്പെട്ടത്. ഡെൽഹി ക്യാപിറ്റൽസ് ഈ വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്.

Exit mobile version