Site icon Fanport

ഡല്‍ഹിയുടെ ബെഞ്ചിന് വരെ സൺ‍റൈസേഴ്സ് ഹൈദ്രാബാദിനെ തോല്പിക്കാനാകും – കെവിന്‍ പീറ്റേഴ്സൺ

ഇന്ന് നടക്കാനിരിക്കുന്ന സൺറൈസേഴ്സ് ഡല്‍ഹി ക്യാപിറ്റൽസ് മത്സരത്തിൽ സൺറൈസേഴ്സിന് സാധ്യതയില്ലെന്ന പ്രവചനവുമായി കെവിന്‍ പീറ്റേഴ്സൺ. ഡല്‍ഹിയുടെ ബെഞ്ച് സ്ട്രെംഗ്ത്ത് അത്രമാത്രമുണ്ടെന്നും അവരുടെ ബെഞ്ചിന് വരെ ഡല്‍ഹി ക്യാപിറ്റൽസിനെ കീഴടക്കാനാകുമെന്ന് കെവിന്‍ പറഞ്ഞു.

ജോണി ബൈര്‍സ്റ്റോയുടെ അഭാവം നേരിടുന്ന ടീമിൽ ഡേവിഡ് വാര്‍ണറും കെയിന്‍ വില്യംസണും ഉണ്ട്. എന്നാൽ കോവിഡ് ബാധിച്ച നടരാജന്റെയും ഐസൊലേഷനിൽ കഴിയുന്ന വിജയ് ശങ്കറിന്റെയും സേവനം ടീമിന് ലഭ്യമാകില്ല.

Exit mobile version