Site icon Fanport

ഡി കോക്ക് ഇന്ന് ഉണ്ടാകില്ല, ലിൻ അരങ്ങേറ്റം നടത്തും

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ ഡി കോക്ക് ഉണ്ടാകില്ല. ദക്ഷിണാഫ്രിക്കൻ താരം ക്വാരന്റൈനിൽ ആൺ ഇപ്പോൾ. ദക്ഷിണാഫ്രിക്കയുടെ ബയോ ബബിളിന് പുറത്ത് കടന്നത് കൊണ്ടാണ് ഡി കോക്കിന് ക്വാരന്റൈ വേണ്ടി വന്നത്. താരത്തിന്റെ ക്വാരന്റൈൻ പൂർത്തിയാകാൻ ഇനിയും രണ്ടു ദിവസം കൂടെ വേണ്ടി വരും. ഇന്ന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആണ് മുംബൈ സിറ്റിയുടെ മത്സരം.

ഡി കോക്കിന്റെ അഭാവത്തിൽ ക്രിസ് ലിൻ ഇന്ന് മുംബൈ ഇന്ത്യൻസിന്റെ ആദ്യ ഇലവനിൽ എത്തും. താരത്തിന്റെ മുംബൈ ഇന്ത്യൻസിനായുള്ള അരങ്ങേറ്റം ആയിരിക്കും ഇന്നത്തേത്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Exit mobile version