ദീപക് ചഹാറിന് ടി20 ലോകകപ്പ് നഷ്ട്ടമാകും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ സൂപ്പർ കിങ്സിന്റെ ഫാസ്റ്റ് ബൗളർ ദീപക് ചഹാറിന് ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പ് നഷ്ട്ടമാകും. പരിക്കിനെ തുടർന്ന് ഐ.പി.എല്ലിൽ നിന്ന് വിട്ടുനിൽക്കുന്ന താരത്തിന് വീണ്ടും പരിക്കേറ്റതോടെയാണ് താരം ടി20 ലോകകപ്പിൽ കളിക്കാനാവില്ലെന്ന് ഉറപ്പായത്.

നേരത്തെ താരം പരിക്ക് മാറി ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിയ്ക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ പുതുതായി പരിക്കേറ്റതോടെ താരം നാല് മാസം പുറത്തിരിക്കുമെന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിക്ക് മാറി ബൗളിംഗ് പരിശീലനം തുടങ്ങിയതിന് പിന്നാലെയാണ് താരത്തിന് വീണ്ടും പരിക്കേറ്റത്. 14 കോടി രൂപ മുടക്കിയാണ് താരത്തെ ഈ വർഷത്തെ ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്.