Chahar

CSK തന്നെ ലേലത്തിൽ സ്വന്തമാക്കും എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ദീപക് ചാഹർ

2025 ലെ ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി, ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) തന്നെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് ഇന്ത്യൻ പേസർ ദീപക് ചാഹർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. CSK അടുത്തിടെ ചാഹറിനെ റിലീസ് ചെയ്തു എങ്കിലും, ബൗളർ തൻ്റെ കഴിവുകളിൽ വിശ്വസിക്കുന്നു.

“അവർ (CSK) എനിക്ക് വേണ്ടി വീണ്ടും ലേലം വിളിക്കുമെന്ന് ഞാൻ കരുതുന്നു. മഞ്ഞ ജേഴ്‌സി വീണ്ടും ധരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഇല്ലെങ്കിൽ, രാജസ്ഥാൻ റോയൽസ് എനിക്ക് വേണ്ടി ലേലം വിളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ” ചാഹർ പറഞ്ഞു. .

ഐപിഎൽ 2025 ലേലം നവംബർ 24-25 തീയതികളിൽ ജിദ്ദയിൽ ആണ് നടക്കുന്നത്. 1,574 കളിക്കാർ ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Exit mobile version