Picsart 24 04 17 20 57 54 110

ഡെൽഹി ബൗളിംഗിനു മുന്നിൽ ഗുജറാത്ത് ടൈറ്റൻസ് തകർന്നു, 89ന് ഓളൗട്ട്

ഡെൽഹി ക്യാപിറ്റൽസിന് എതിരെ ഗുജറാത്ത് ടൈറ്റൻസിന് ബാറ്റിംഗ് പരാജയം. ഇന്ന് വെറും 89 റൺസ് മാത്രമാണ് ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിന് നേടാൻ ആയത്. 31(24b) റൺസ് എടുത്ത് റാഷിദ് ഖാൻ ആണ് ഗുജറാത്തിന്റെ ടോപ് സ്കോറർ ആയത്.

8 റൺസ് എടുത്ത ഗിൽ, 2 റൺ മാത്രം എടുത്ത സാഹ, 12 റൺസ് എടുത്ത സായ് സുദർശൻ, 2 റൺ എടുത്ത ഡേവിഡ് മില്ലർ, 8 റൺ എടുത്ത അഭിനവ് മനോഹർ, 10 റൺ എടുത്ത തെവാത്തിയ, റൺ ഒന്നും എടിക്കാത്ത ഷാരൂഖ് ഖാൻ എന്നിവരെല്ലാം നിരാശപ്പെടുത്തി.

ഡെൽഹി ക്യാപിറ്റൽസിനായി മുകേഷ് കുമാർ 3 വിക്കറ്റും, ഇഷാന്ത് ശർമ്മ, സ്റ്റബ്സ്, എന്നിവർ 2 വിക്കറ്റ് വീതവും, അക്സർ പട്ടേൽ, ഖലീൽ, എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. വിക്കറ്റിനു പിന്നിൽ റിഷഭ് പന്തും ഇന്ന് മികച്ച പ്രകടനം നടത്തി. രണ്ട് സ്റ്റമ്പിംഗും ഒപ്പം ഒരു മികച്ച ക്യാച്ചും പന്ത് എടുത്തു.

Exit mobile version