നിര്‍ണ്ണായക മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഡൽഹി ക്യാപിറ്റൽസ്

ഐപിഎലില്‍ ഇന്നത്തെ നിര്‍ണ്ണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസും രാജസ്ഥാന്‍ റോയൽസും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടി ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ജയിച്ചാൽ രാജസ്ഥാന്‍ റോയൽസിന് പ്ലേ ഓഫിന് ഏറെ അടുത്താകും. അതേ സമയം ഡൽഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാകും ഇന്ന് പരാജയമാണ് ഫലമെങ്കിൽ.

ഷിമ്രൺ ഹെറ്റ്മ്യര്‍ ഇല്ലാതെയാണ് രാജസ്ഥാന്‍ ഇന്ന് മത്സരത്തിനിറങ്ങുന്നത്. അതേ സമയം ഒരു മാറ്റമാണ് രാജസ്ഥാന്‍ നിരയിലുള്ളത്. ഹെറ്റ്മ്യറിന് പകരം റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ ടീമിലേക്ക് എത്തുന്നു. രണ്ട് മാറ്റങ്ങളാണ് ഡൽഹി നിരയിലുള്ളത്. റിപൽ പട്ടേലിന് പകരം ലളിത് യാദവും ഖലീൽ അഹമ്മദിന് പകരം ചേതന്‍ സക്കറിയയും ടീമിലേക്ക് എത്തുന്നു.

രാജസ്ഥാന് രണ്ടാം സ്ഥാനത്തേക്ക് ഉയരുവാനുള്ള അവസരം ആണ് ഇത്. നിലവിൽ ടീമിന് 14 പോയിന്റാണുള്ളത്. തൊട്ടുമുമ്പിലുള്ള ലക്നൗവിന് 16 പോയിന്റും.

രാജസ്ഥാന്‍ റോയൽസ്: Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Devdutt Padikkal, Rassie van der Dussen, Riyan Parag, Ravichandran Ashwin, Trent Boult, Prasidh Krishna, Yuzvendra Chahal, Kuldeep Sen

ഡൽഹി ക്യാപിറ്റൽസ്: David Warner, Srikar Bharat, Mitchell Marsh, Rishabh Pant(w/c), Lalit Yadav, Rovman Powell, Axar Patel, Shardul Thakur, Chetan Sakariya, Kuldeep Yadav, Anrich Nortje