ഡൽഹിയ്ക്ക് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

Delhicapitals

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി ഡൽഹി ക്യാപിറ്റൽസ്. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റൽസും ഒമ്പതാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സും ആണ് ഏറ്റുമുട്ടുന്നത്. ഡൽഹിയ്ക്ക് 10 പോയിന്റും ചെന്നൈ സൂപ്പര്‍ കിംഗ്സിന് 6 പോയിന്റുമാണുള്ളത്.

ടോസ് നേടിയ ഋഷഭ് പന്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ നിരയിൽ രവീന്ദ്ര ജഡേജയ്ക്ക് പകരം ശിവം ഡുബേ ടീമിലേക്ക് എത്തുന്നു. അതേ സമയം ഡൽഹി നിരയിൽ മന്‍ദീപ് സിംഗിന് പകരം ശ്രീകര്‍ ഭരതും ലളിത് യാദവിന് പകരം അക്സര്‍ പട്ടേലും ടീമിലേക്ക് വരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Devon Conway, Robin Uthappa, Ambati Rayudu, Moeen Ali, MS Dhoni(w/c), Shivam Dube, Dwayne Bravo, Maheesh Theekshana, Simarjeet Singh, Mukesh Choudhary

ഡൽഹി ക്യാപിറ്റൽസ്: David Warner, Srikar Bharat, Mitchell Marsh, Rishabh Pant(w/c), Rovman Powell, Axar Patel, Ripal Patel, Shardul Thakur, Kuldeep Yadav, Khaleel Ahmed, Anrich Nortje