Picsart 23 04 22 10 54 28 927

ഡെൽഹി ക്യാപിറ്റൽസിന്റെ മോഷ്ടിക്കപ്പെട്ട ബാറ്റുകൾ കണ്ടെത്തി

ഡെൽഹി ക്യാപിറ്റൽസിന് ആശ്വാസ വാർത്ത. കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്ന് മോഷണം പോയ ഡെൽഹി ക്യാപിറ്റൽസ് ടീമിന്റെ സാധനങ്ങൾ തിരിച്ചുകിട്ടി. കുറ്റവാളിയെ പിടിക്കുകയും ചെയ്തു. വാർണർ ആണ് ബാറ്റുകളും കിറ്റുകളും തിരിച്ചു കിട്ടിയ വാർത്ത പങ്കുവെച്ചത്. കുറച്ചു ബാറ്റുകൾ മിസ്സിംഗ് ആണെങ്കിലും മോഷ്ടാവിനെ പിടിച്ചതിന് വാർണർ നന്ദി പറഞ്ഞു.

കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മത്സരത്തിനു മുന്നോടിയായി ഡെൽഹിയിലേക്ക് യാത്ര ചെയ്ത സമയത്ത് ആയിരുന്നു ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ബാറ്റുകളും കിറ്റ് ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടത്. ബെംഗളൂരുവിൽ നിന്ന് വന്ന ടീമിന് ഈ യാത്രക്ക് ഇടയിൽ വിമാനത്താവളത്തിൽ വെച്ചാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഡേവിഡ് വാർണറിന്റെ മൂന്ന് ബാറ്റുകൾ ഉൾപ്പെടെ 16 ബാറ്റുകൾ ആയിരുന്നു ആകെ നഷ്ടപ്പെട്ടത്.

Exit mobile version