Picsart 24 04 05 12 00 15 205

ഡേവിഡ് മില്ലർ രണ്ടാഴ്ചയോളം പുറത്ത്

ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി. അവരുടെ ബാറ്റർ ഡേവിഡ് മില്ലർ രണ്ടാഴ്ചയോളം പരിക്കേറ്റ് പുറത്തിരിക്കും. ഇന്നലെ പഞ്ചാബ് കിംഗ്സിന് എതിരായ മത്സരത്തിൽ മില്ലർ കളിച്ചിരുന്നില്ല. പകരം കെയ്ൻ വില്യംസൺ ആയിരുന്നു ഇറങ്ങിയത്. കെയ്ൻ വില്യംസൺ തന്നെയാണ് മില്ലറിന് പരിക്കാണെന്ന് വാർത്ത പങ്കുവെച്ചതും.

“ഒന്നോ രണ്ടോ ആഴ്ചത്തേക്ക് ഡേവിയെ (മില്ലർ) നഷ്ടപ്പെടുന്നതിൽ സങ്കടനുണ്ട്” എന്ന് വില്യംസൺ ഇന്നലെ ജിയോ സിനിമയിൽ മത്സരത്തിനിടയിൽ പറഞ്ഞു.

മില്ലറുടെ പരിക്ക് എന്താണെന്ന് ഇപ്പോഴുൻ വ്യക്തമല്ല. സൺ റൈസേഴ്സിന് എതിരായ മത്സരത്തിൽ പരിക്കുമായായിരുന്നു മില്ലർ ബാറ്റു ചെയ്തിരുന്നത്. അന്ന് അദ്ദേഹം പുറത്താകാതെ 44 റൺസ് എടുത്ത് ടീമിനെ ജയത്തിലേക്ക് നയിച്ചിരുന്നു. ഈ സീസണിൽ ടൈറ്റൻസിന് വേണ്ടി മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 77 റൺസാണ് മില്ലർ നേടിയത്.

Exit mobile version