Site icon Fanport

ഡേവിഡ് ഹസി കൊൽക്കത്തയുടെ മുഖ്യ ഉപദേഷ്ടാവ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ ഉപദേഷ്ട്ടാവായി മുൻ ഓസ്‌ട്രേലിയൻ താരം ഡേവിഡ് ഹസിയെ നിയമിച്ചു. കൂടാതെ ന്യൂ സിലാൻഡ് മുൻ ഫാസ്റ്റ് ബൗളർ കെയ്ൽ മിൽസിനെ ബൗളിംഗ് പരിശീലകനായും നിയമിച്ചിട്ടുണ്ട്.

നേരത്തെ കൊൽക്കത്തയുടെ പരിശീലകനായി മുൻ ന്യൂസിലാൻഡ് താരം ബ്രെണ്ടൻ മക്കല്ലത്തിന്റെ നിയമിച്ചിരുന്നു. 2008-2010 കാല ഘട്ടത്തിൽ ഡേവിഡ് ഹസി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു. കൂടാതെ കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടിയും ചെന്നൈ സൂപ്പർ കിങ്‌സിനും വേണ്ടിയും താരം ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചിട്ടുണ്ട്. ടി20 ക്രിക്കറ്റിൽ 300ൽ അധികം മത്സരങ്ങൾ കളിച്ച അനുഭവ സമ്പത്തും താരത്തിന് ഉണ്ട്.

170 മത്സരങ്ങളിൽ 240 വിക്കറ്റ് വീഴ്ത്തിയ കെയ്ൽ മിൽസ് ന്യൂസിലാൻഡിന് വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

Exit mobile version