Danielvettori

ഡാനിയേൽ വെട്ടോറി സൺറൈസേഴ്സിന്റെ മുഖ്യ കോച്ച്

ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സിന് പുതിയ മുഖ്യ കോച്ച്. ബ്രയാന്‍ ലാറയ്ക്ക് പകരം ആണ് ഡാനിയേൽ വെട്ടോറി എത്തുന്നത്. സൺറൈസേഴ്സിന്റെ ബാക്കി പിന്തുണ സ്റ്റാഫ് മാറുമോ ഇല്ലയോ എന്നത് ഉറ്റുനോക്കുന്ന കാര്യമാണ്. 2023ൽ 4 വിജയം മാത്രം നേടിയ സൺറൈസേഴ്സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് ആയിരുന്നു.

2014-18 കാലയളവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കോച്ചായി വെട്ടോറി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിൽ ദി ഹണ്ട്രെഡിലെ ബിര്‍മ്മിംഗാം ഫീനിക്സിന്റെ പുരുഷ ടീമിന്റെ കോച്ച് കൂടിയാണ് വെട്ടോറി. 2015ൽ ആര്‍സിബിയെ പ്ലേ ഓഫിലേക്കും 2016ൽ ടീം റണ്ണേഴ്സ് അപ്പ് ആയപ്പോളും കോച്ചായി പ്രവര്‍ത്തിച്ചത് വെട്ടോറി ആയിരുന്നു.

Exit mobile version