സൺറൈേഴ്സ് ബൗളിംഗ് കോച്ചായി സ്റ്റെയിന്‍ എത്തിയേക്കും

സൺറൈസേഴ്സിന്റെ ബൗളിംഗ് കോച്ചായി ഡെയിൽ സ്റ്റെയിന്‍ എത്തുവാന്‍ സാധ്യത. കഴിഞ്ഞ ഓഗസ്റ്റിൽ ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്ത ഡെയിൽ സ്റ്റെയിന്‍ കോച്ചായി എത്തുന്ന പ്രഖ്യാപനം അടുത്താഴ്ചയുണ്ടാവുമെന്നാണ് പുറത്ത് വരുന്ന വിവരം.

ഐപിഎലില്‍ 95 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സ്റ്റെയിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ 93 മത്സരങ്ങളില്‍ നിന്ന് 439 വിക്കറ്റാണ് നേടിയിട്ടുള്ളത്. കോച്ചായി എത്തുന്ന ടോം മൂഡിയ്ക്കൊപ്പമാകും ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം പ്രവര്‍ത്തിക്കുക.

ഐപിഎലില്‍ സ്റ്റെയിന്‍ ഡെക്കാന്‍ ചാര്‍ജേഴ്സ്, ഗുജറാത്ത് ലയൺസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നിവര്‍ക്ക് വേണ്ടിയും സ്റ്റെയിന്‍ കളിച്ചിട്ടുണ്ട്.

Exit mobile version