Picsart 24 05 21 23 23 44 082

ഫൈനലിൽ എത്താൻ ഒരവസരം കൂടെ ഉള്ളത് നല്ലത് – കമ്മിൻസ്

ഒരവസരം കൂടെ ഫൈനലിൽ എത്താൻ ഉണ്ട് എന്നത് നല്ലതാണ് എന്ന് സൺ റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ഇന്ന് ക്വാളിഫയറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ട ശേഷം സംസാരിക്കുക ആയിരുന്നു പാറ്റ് കമ്മിൻസ്. ഇന്ന് വളരെ മോശം ദിവസമായിരുന്നു എന്നും എത്ര മികച്ച ടീമായാലും ഇത്തരം ദിവസങ്ങൾ ഉണ്ടാകും എന്നും കമ്മിൻസ് പറഞ്ഞു.

“ഞങ്ങൾ ഈ പരാജയം വേഗത്തിൽ മറക്കാൻ ശ്രമിക്കും, നല്ല കാര്യം എന്താണെന്ന്യ് വെച്ചാൽ ഞങ്ങൾക്ക് ഫൈനലിൽ എത്താൻ ഒരു അവസരം കൂടെ ഉണ്ട് എന്നതാണ്. ടി20 ക്രിക്കറ്റിൽ കാര്യങ്ങൾ ശരിയായി നടക്കാത്ത ദിവസങ്ങൾ നിങ്ങൾക്കുണ്ടാക്യ്ം. ബാറ്റ് കൊണ്ട് ഞങ്ങൾ ആഗ്രഹിച്ചിടത്ത് ഞങ്ങൾ ഇന്ന് ഇല്ലായിരുന്നു, മാത്രമല്ല ബൗളൂ കൊണ്ട് കാര്യമായൊന്നും ചെയ്യാനും കഴിഞ്ഞില്ല.” കമ്മിൻസ് പറഞ്ഞു.

“ഈ വിക്കറ്റിൽ ഒരു ബാറ്റർ ആണ് വേണ്ടത് എന്ന് തോന്നി. അതാണ് ഇംപാക്ട് സബ് ആയി ബാറ്ററെ ഇറക്കിയത്. കെകെആർ നന്നായി ബൗൾ ചെയ്തുവെന്ന് കരുതി” കമ്മിൻസ് പറഞ്ഞു. ഇനി സൺ റൈസേഴ്സ് എലിമിനേറ്ററിലെ വിജയികളെ ആണ് നേരിടേണ്ടത്. ആ മത്സരം വിജയിച്ചാൽ അവർക്ക് ഫൈനലിൽ എത്താൻ ആകും.

Exit mobile version