Picsart 23 04 30 23 22 43 731

“ചെന്നൈയിൽ വന്ന് ചെന്നൈയെ തോൽപ്പിക്കുക എന്നത് സ്പെഷ്യൽ ആണ്” – ധവാൻ

ഇന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നേടിയ വിജയം ഒരു സ്പെഷ്യൽ വിജയമാണെന്ന് പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റൻ ശിഖർ ധവാൻ. “ചെന്നൈയിൽ ചെന്നൈയെ തോൽപ്പിക്കുന്നത് വലിയ കാര്യമാണ്, ടീമിന്റെ പ്രകടനത്തുൽ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ മത്സരത്തിലെ പരാജയത്തിൽ നിന്ന് കരകയറാനും പോസിറ്റീവ് ചിന്താഗതിയോടെ ഉയർന്നുവരാനും കഴിഞ്ഞു, എല്ലാ ക്രെഡിറ്റും ടീമിനും സപ്പോർട്ട് സ്റ്റാഫിനും അവകാശപ്പെട്ടതാണ്”. മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ ധവാൻ പറഞ്ഞു.

“ബൗളർമാർ പന്തെറിഞ്ഞ രീതിയിൽ ഞാൻ വളരെ സന്തുഷ്ടനായിരുന്നു. വിക്കറ്റ് വളരെ വരണ്ടതായിരുന്നു. ലിയാമിന് തന്റെ ടച്ച് തിരികെ ലഭിച്ചു. അവൻ കഴിയുന്നത്ര ബാറ്റ് ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, എല്ലാവരും മികച്ച പ്രകടനം ടീമിനായി കാഴ്ചവയ്ക്കുന്നുണ്ട്, ”ധവാൻ കൂട്ടിച്ചേർത്തു.

Exit mobile version