കത്തിക്കയറി റെയ്‌ന, മുംബൈക്ക് വിജയലക്ഷ്യം 170

സുരേഷ് റെയ്‌നയുടെ ബാറ്റിംഗ് പ്രകടനത്തിന്റെ മികവിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഭേദപ്പെട്ട സ്കോറിലെത്തി. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് ചെന്നൈ നേടിയത്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 71 റൺസ് ചേർത്ത് അമ്പാട്ടി റായിഡുവും സുരേഷ് റെയ്നയും ചേർന്ന് നടത്തിയ രക്ഷ പ്രവർത്തനമാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. പതിനെട്ടാം ഓവറിൽ ബ്രാവോയെയും ധോണിയേയും മടക്കി മിച്ചല്‍ മക്ലെനാഗനാണ് വിജയ ലക്ഷ്യം 170 ൽ ഒതുക്കാൻ മുംബൈയെ സഹായിച്ചത്.

ടോസ് നേടിയ മുംബൈ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ചെന്നൈയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അപകടകാരിയായ ഷെയിൻ വാട്ട്സാണ്ണേ അഞ്ചാം ഓവറിൽ 12 റൺസിന്‌ കൃണാൽ പാണ്ട്യ പുറത്താക്കി . രണ്ടാം വിക്കറ്റിൽ 46 റൺസെടുത്ത അമ്പാട്ടി റായിഡുവിനൊപ്പമാണ് സുരേഷ് റെയ്‌ന ചെന്നൈയുടെ ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. ക്യാപ്റ്റൻ ധോണി 26 റൺസെടുത്ത്‌ . മിച്ചല്‍ മക്ലെനാഗന്‍, കൃണാൽ പാണ്ട്യ എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി. ഹർദിക് പാണ്ട്യ ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial