Picsart 23 04 21 20 55 48 784

സൺ റൈസേഴ്സിനെ 134ൽ ഒതുക്കി ചെന്നൈ സൂപ്പർ കിംഗ്സ്

സൺ റൗസേഴ്സിനെ 134 റണ്ണിൽ ഒതുക്കി ചെന്നൈ സൂപ്പർ കിംഗ്സ്. സി എസ് കെയുടെ ഹോം ഗ്രൗണ്ടിൽ ജഡേജയുടെ നേതൃത്വത്തിൽ നടന്ന ബൗളിംഗ് അറ്റാക്ക് സൺ റൈസേഴ്സിന് അവസരമേ നൽകിയില്ല. ജഡേജ മൂന്ന് വിക്കറ്റുകളുമായി ചെന്നൈ ബൗളർമാരിൽ ഏറ്റവും തിളങ്ങിയ താരമായി മാറി‌‌

ഇന്ന് ചെന്നൈയിൻ ബൗളിംഗ് തിരഞ്ഞെടുത്ത ധോണിയുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ആദ്യ ഇന്നിംഗ്സ്. തുടക്കം മുതൽ കൃത്യമായ ഇടവേളകളിൽ സൺ റൈസേഴ്സിന് വിക്കറ്റുകൾ നഷ്ടമായി. 34 റൺസ് എടുത്ത അഭിഷേക് ശർമ്മ, 21 റൺസ് എടുത്ത ത്രിപാതി, 2 റൺസ് എടുത്ത മായങ്ക് അഗർവാൾ എന്നിവരെ പുറത്താക്കി ജഡേജ മികച്ച ബൗളിംഗ് കാഴ്ചവെച്ചു. നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

18 റൺസ് എടുത്ത ഹാരി ബ്രൂകിനെ യുവതാരം ആകാശ് സിംഗ് പുറത്താക്കി. 12 റൺസ് എടുത്ത ക്യാപ്റ്റൻ മാക്രം തീക്ഷണക്ക് വിക്കറ്റ് നൽകിയപ്പോൾ ക്ലാസൻ പതിരനയുടെ പന്തിലും പുറത്തായി. ക്ലാസന് 17 റൺസ് എടുക്കാനെ ആയുള്ളൂ.

Exit mobile version