Site icon Fanport

ധോണിക്ക് എതിരെ ഒരു പ്ലാനും നടക്കില്ല എന്ന് സഞ്ജു സാംസൺ

ചെന്നൈ ക്യാപ്റ്റൻ ധോണിയെ തടയാൻ ഒരു പ്ലാൻ കൊണ്ടും കാര്യമില്ല എന്ന് രാജസ്ഥാൻ റോയൽ ക്യാപ്റ്റൻ സഞ്ജു സാംസൺ. ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നേടിയ വിജയത്തിനു ശേഷം സംസാരിക്കുക ആയിരുന്നു സഞ്ജു‌. ധോണി ഇന്ന് അവസാന 17 പന്തിൽ 32 റൺസ് എടുത്ത് സി എസ് കെയെ വിജയത്തിന് അടുത്ത് വരെ എത്തിച്ചിരുന്നു‌.

ധോണി 23 04 13 00 08 10 040

സി‌എസ്‌കെ ക്യാപ്റ്റൻ എം‌എസ് ധോണിയെ നേരിടുന്നത് വലിയ വെല്ലുവിളി ആണെന്ന് സഞ്ജു പറഞ്ഞു. അവസാന രണ്ട് ഓവറുകൾ സമ്മർദ്ദം ഉണ്ടായിരിന്നു, ധോണി ക്രീസിൽ ഉള്ളപ്പോൾ ഞങ്ങൾ ഒരിക്കലും സുരക്ഷിതരല്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ധോണിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ അറിയുന്നത് കൊണ്ട് തന്നെ അദ്ദേഹത്തോട് ബഹുമാനം ഉണ്ടായിരിക്കണം. സഞ്ജു പറഞ്ഞു. ധോണിക്ക് എതിരെ ഒരു പ്ലാനും വർക്ക് ആവില്ല എന്നും സാംസൺ പറഞ്ഞു.

ഈ വിജയത്തിൽ ഞാൻ എന്റെ ടീമംഗങ്ങൾക്ക് ക്രെഡിറ്റ് നൽകുന്നു. ബൗളർമാർ അവസാനം വരെ നിയന്ത്രണം പാലിക്കുകയും നന്നായി ബൗൾ ചെയ്യുകയും ചെയ്തു, ഫീൽഡർമാർ ചില നല്ല ക്യാച്ചുകളും സ്വന്തമാക്കി. മത്സരത്തിന് ശേഷം സഞ്ജു പറഞ്ഞു.

Exit mobile version