Picsart 23 05 25 12 03 27 997

മുംബൈ ഇന്ത്യൻസിനെ ഓർത്ത് ചെന്നൈ സൂപ്പർ കിംഗ്സ് പേടിക്കുന്നുണ്ടാകും എന്ന് ഹെയ്ഡൻ

ഐപിഎൽ ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ നേരിടേണ്ടു വരുമോ എന്നോർത്ത് ചെന്നൈ സൂപ്പർ കിങ്സ് ഭയക്കുന്നുണ്ടാകും എന്ന് മുൻ സി എസ് കെ താരം മാത്യു ഹെയ്ഡൻ. എലിമിനേറ്ററിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തോൽപ്പിച്ച മുംബൈ ഇന്ത്യൻ ഇനി ഗുജറാത്തിനെ കൂടെ തോൽപ്പിക്കുക ആണെങ്കിൽ ഐ പി എൽ ഏറെ തവണ കണ്ടിട്ടുള്ള ചെന്നൈ vs മുംബൈ ഫൈനൽ കാണാൻ ആകും. ഫൈനലുകളിൽ എന്നും ചെന്നൈക്ക് മേലെ മുംബൈ ഇന്ത്യൻസിനാണ് ആധിപത്യം. മൂന്ന് തവണ ചെന്നൈയെ ഫൈനലിൽ തോൽപ്പിച്ച് മുംബൈ കിരീടം നേടിയിട്ടുണ്ട്.

“സീസണിന്റെ രണ്ട് പകുതികളിൽ മുംബൈ കളിച്ചത് രണ്ട് രീതിയിൽ ആയിരുന്നു. ആദ്യ 7 ഗെയിമുകളിൽ, അവർ 3 എണ്ണം ജയിക്കുകയുൻ 4 തോൽവികൾ ഏറ്റുവാങ്ങുകയും ചെയ്തു. എന്നാൽ അടുത്ത 7ൽ അവർ 5ഉം വിജയിച്ചു. എതിരാളികൾ ഇപ്പോൾ മുംബൈ ഇന്ത്യൻസിനെ ഭയപ്പെടുന്നുണ്ട് എന്ന് ഞാൻ കരുതുന്നു,” ഹെയ്ഡൻ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

“അടുത്ത മത്സരത്തിൽ ജയിച്ച മുംബൈ ഇന്ത്യൻസ് ഫൈനല യോഗ്യത നേടും, അത് സിഎസ്‌കെയുടെ വിറയൽ നൽകുന്നുണ്ടാകും. അവരുടെ കോച്ചായ ഡിജെ ബ്രാവോയിൽ നിന്ന് ഞങ്ങൾ ഇതിനകം തന്നെ ആ ഭയം അറിഞ്ഞു. ചെന്നൈ മാത്രമല്ല ഗുജറാത്ത് ടൈറ്റൻസും ഭയക്കുന്നുണ്ടാകും, അവരും മുംബൈ ഇന്ത്യൻസിനെ നേരിടാൻ ആഗ്രഹിക്കുന്നുണ്ടാകില്ല ”അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version