Site icon Fanport

സി എസ് കെയെ ഏത് ഗ്രൗണ്ടിലും ശക്തരാണെന്ന് കൈഫ്

ചെന്നൈ സൂപ്പർ കിംഗ്‌സിനെ ഏത് ഗ്രൗണ്ടിൽ ആയാലും തോൽപ്പിക്കുക പ്രയാസം ആണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറഞ്ഞു. സി എസ് കെ ഇന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ നേരിടാൻ ഒരുങ്ങുകയാണ്. സി എസ് കെയ്ക്ക് ഹോൻ ഗ്രൗണ്ടിൽ മികച്ച റെക്കോർഡ് ആണെങ്കിലും സീസണിലെ ആദ്യ എവേ മത്സരത്തിൽ അവർ പരാജയപ്പെട്ടിരുന്നു.

സി എസ് കെ 23 04 08 12 58 59 659

“മുംബൈ ഇന്ത്യൻസ് എപ്പോഴും ഹോം ഗ്രൗണ്ടിൽ ശക്തരാണ്, എന്നാൽ സിഎസ്‌കെയെ ഏത് ഗ്രൗണ്ടിലും പരാജയപ്പെടുത്താൻ പ്രയാസമാണ്.” കൈഫ് പറഞ്ഞു. അതുകൊണ്ട് തന്നെ ഈ സീസണിലെ ആദ്യ രണ്ട് പോയിന്റുകൾ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസ് വാങ്കഡെയിൽ കഠിനാധ്വാനം ചെയ്യേണ്ടിവരും എന്നും കൈഫ് പറഞ്ഞു.

Exit mobile version