ചെന്നൈ സൂപ്പർ കിങ്സിന്റെ പുതിയ ജേഴ്സി എത്തി

ഡെൽഹി ക്യാപിറ്റൽസിന് പിന്നാലെ ഐ പി എൽ ക്ലബായ ചെന്നൈ സൂപ്പർ കിങ്സും അവരുടെ പുതിയ ജേഴ്സി പുറത്തു വിട്ടു. ഇന്ന് ഒരു വീഡിയോയിലൂടെ ക്യാപ്റ്റൻ ധോണി ആണ് സി എസ് കെയുടെ പുതിയ ജേഴ്സി പ്രകാശനം ചെയ്തത്. ജേഴ്സി ഇന്ന് മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഓൺലൈൻ സ്റ്റോറിൽ ലഭ്യമാണ്. ഒരു ജേഴ്സിക്ക് 1679 രൂപ ആണ് വില‌. ഇന്ത്യൻ പട്ടാളത്തോടുള്ള ആദരസൂചകമായി ജേഴ്സി ഡിസൈനിൽ camouflage ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ഫാഷൻ ഓൺലൈൻ പോർട്ടലായ മിന്ത്ര ആണ് ചെന്നൈയുടെ ജേഴ്സിയിലെ മുഖ്യ സ്പോൺസർ.

https://twitter.com/ChennaiIPL/status/1374725021612974085?s=1920210324 204650

Exit mobile version